2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം; പാകിസ്താനോട് അമേരിക്ക

 

വാഷിങ്ടണ്‍: കശ്മിരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അമേരിക്ക.
ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തീവ്രവാദികളെ സംരക്ഷിക്കുന്ന നടപടി പാകിസ്താന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
തീവ്രവാദികള്‍ക്കു സംരക്ഷണവും അഭയവും നല്‍കുന്ന പാകിസ്താന്റെ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങളുണ്ടാക്കുന്നതിനും മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ശ്രമിക്കുന്ന ഗ്രൂപ്പുകളെ ഒറ്റപ്പെടുത്താന്‍ പാകിസ്താന്‍ തയാറാകണമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കശ്മിരില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന തീവ്രവാദവിരുദ്ധ നീക്കത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസ് സെക്രട്ടറിയാണ് പ്രസിഡന്റിന്റെ പ്രസ്താവന പുറത്തുവിട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.