2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്

 

എരുമേലി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്ന് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. കല്‍ക്കത്ത സ്വദേശികളും എറണാകുളം കടവന്തറയില്‍ സ്ഥിരതാമസക്കാരുമായ ഏഴംഗ സംഘത്തിലെ വാനിന്റെ ഉടമ ജഗദൂര്‍ മണ്ഡല്‍ (52), ഗണേശന്‍ (43), പപ്പന്‍ (42) എന്നീ തീര്‍ഥാടകര്‍ക്കാണ് ചെറിയ പരുക്കേറ്റത് .
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കൊരട്ടി ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപമായിരുന്നു അപകടം. എരുമേലിയിലേക്ക് വരുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിന്റെ ഓംമിനി വാന്‍ റോഡില്‍ റ്റൈല്‍സ് പാകിയ സ്ഥലത്ത് വച്ച് നിയന്ത്രണംതെറ്റി മറിയുകയായിരുന്നുവെന്നും സമീപ വാസി പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് സമീപവാസിയായ പതിനാലില്‍താഴെ വീട്ടില്‍ സലിമും, അതുവഴി വന്ന യാത്രക്കാരും ചേര്‍ന്ന് വാന്‍ നേരെയാക്കുകയും, പരുക്കേറ്റവരെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു. ഇതിനിടെ അതുവഴി വരുകയായിരുന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പും ,മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരുക്കേറ്റവരെ അവരുടെ വാഹനങ്ങളില്‍ താവളം ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പരുക്ക് ഗുരുതരമല്ലെന്നും സ്ഥലത്തെത്തിയ പൊലിസ് പറഞ്ഞു. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കുകയും നാലു മണിയോടെ മറ്റൊരു വാഹനത്തില്‍ പമ്പയിലേക്ക് പോകുകയും ചെയ്തായും റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ തീര്‍ത്ഥാടനത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണങ്കിലും തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.