2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തീര്‍ഥാടകര്‍ മക്കയിലേക്ക്; സംവിധാനങ്ങളൊരുക്കി ഹജ്ജ് മിഷന്‍

മക്ക: മദീനയില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ മക്കയിലേക്ക് പുറപ്പെട്ടു തുടങ്ങി. പ്രഥമ ഹജ്ജ് സംഘത്തിലെ തീര്‍ഥാടകരാണ് വെള്ളിയാഴ്ച ജുമുഅക്കുശേഷം മക്കയിലേക്ക് പുറപ്പെട്ടത്. ആദ്യസംഘത്തിലെ 340 പേരടങ്ങുന്ന സംഘം മദീനയിലെ ചരിത്രകേന്ദ്രങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. മറ്റു തീര്‍ഥാടകരും അടുത്തദിവസങ്ങളില്‍ മക്കയിലേക്കു യാത്ര തിരിക്കും.
ഇവരെ സ്വീകരിക്കാന്‍ മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സേവനം ലഭ്യമാക്കും. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള തീര്‍ഥാടകര്‍ക്ക് മിസ്ഫല, അജ്‌യാദ്, ഉമ്മുല്‍ ഖുറാ റോഡ്, ശിഹബ് ആമിര്‍ എന്നിടങ്ങളിലാണ് താമസ സൗകര്യം. ബാക്കിയുള്ളവര്‍ക്ക് അസീസിയയിലെ മറ്റൊരു കേന്ദ്രത്തിലുമാണ് സൗകര്യം ചെയ്തിരിക്കുന്നത്. അസീസിയ കാറ്റഗറിയില്‍ താമസക്കാര്‍ക്ക് വിശുദ്ധ ഹറമില്‍ എത്തിച്ചേരുന്നതിനു 200 പേര്‍ക്ക് ഒരു ബസ് എന്ന രീതിയില്‍ 24 മണിക്കൂര്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസീസിയയിലും ശിഹബ് ആമിറിലും 140 കിടക്കകള്‍ ഉള്ള രണ്ടു ആശുപത്രികളും സംവിധാനിച്ചിട്ടുണ്ട്. 30 ക്ലിനിക്കുകളിലുമായി 108 ഡോക്ടര്‍മാരും 142 പാരാ മെഡിക്കല്‍ സ്റ്റാഫും 242 ജോലിക്കാരും 13 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും തീര്‍ഥാടകര്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിനുമായി 8002477786 എന്ന നമ്പറില്‍ സദാസമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌കും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് മിഷന്‍ ഓഫിസ് ഇന്‍ചാര്‍ജ് അബ്ദുസ്സലാമിന്റെ നേതൃത്വത്തിലാണ് സേവനങ്ങള്‍ ഒരുക്കുന്നത്. മക്കയില്‍ വിവിധ മലയാളി സംഘടനകള്‍ കഴിഞ്ഞ വര്‍ഷം മികച്ച സേവനമാണ് വളണ്ടിയര്‍ സേവന രംഗത്തു കാഴ്ച്ചവച്ചതെന്നും ഈ വര്‍ഷവും അത് തുടരണമെന്നും ഹജ്ജ് മിഷന്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.