2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വനിത ഉദ്യോഗസ്ഥരും

വിദേശങ്ങളില്‍നിന്നു തീര്‍ഥാടകര്‍ എത്തേണ്ട അവസാന ദിവസം ദുല്‍ഹജ് നാല്

 

നിസാര്‍ കലയത്ത്

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വനിതാ തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജിദ്ദ കിംങ് അബ്ദുല്‍ അസീസ് എര്‍പോര്‍ട്ടില്‍ വനിത ഉദ്യോഗസ്ഥരും.

ആദ്യമായിട്ടാണ് പ്രത്യേകം പരിശീലനം ലഭിച്ച 60 വനിതാ ഉദ്യോഗസ്ഥരെ സഊദി ജവാസാത്ത് വിഭാഗം നിയോഗിച്ചതെന്ന് ജവാസാത്ത് ഹജ്ജ് ഫോഴ്‌സ് കമാണ്ടര്‍ കേണര്‍ സുലൈമാന്‍ അല്‍യൂസുഫ് പറഞ്ഞു.

ഹജ്ജ് ടെര്‍മിനലിലെ തിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴി തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പില്‍ നിന്നുള്ള തീര്‍ഥാടകരെയാണ് ഈ വഴി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പാസ്‌പോര്‍ട്ടുകളും വിസകളും കണ്ടെത്തുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥരെ സഹായിക്കുന്ന നവീന ഉപകരണങ്ങള്‍ ജിദ്ദ എയര്‍പോര്‍ട്ടിലെ മുഴുവന്‍ ജവാസാത്ത് കൗണ്ടറുകളിലും സ്ഥാപിച്ചിട്ടുണ്ടെന്നും അല്‍യൂസുഫ് അറിയിച്ചു.

നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 2000ത്തിലധികം ഉദ്യോഗസ്ഥര്‍ സേവനമനുഷ്ടിക്കുന്നുണ്ട്. ഇതിനു പുറമെ ഈ വര്‍ഷം 200 കൗണ്ടറുകളും അധികമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ നിലവില്‍ സഊദിയിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകളും വിസകളും വിമാന കമ്പനി അധികൃതരും പരിശോധന നടത്തുന്നുണ്ട്.

ഇത്തവണ മലേഷ്യയില്‍നിന്നു ഇന്തോനേഷ്യയില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടികള്‍ സ്വന്തം രാജ്യങ്ങളില്‍ വെച്ചു മുന്‍കൂട്ടി പൂര്‍ത്തായാക്കുന്ന നടപടികള്‍ ഈ വര്‍ഷം മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇതു വഴി ആഭ്യന്തര യാത്രക്കാരെ പോലെ അവര്‍ക്ക് ജവാസാത്ത് കസ്റ്റംസ് നടപടിക്രമങ്ങള്‍ കാത്തുനില്‍ക്കാതെ എയര്‍പോര്‍ട്ടില്‍ നിന്നും വേഗത്തില്‍ പുറത്തിറങ്ങുന്നതിന് സാധിക്കും. ഈ വര്‍ഷം വിദേശങ്ങളില്‍നിന്നു ഹജ്ജ് തീര്‍ഥാടകര്‍ എത്തേണ്ട അവസാന ദിവസം ദുല്‍ഹജ് നാലു ആയി നിശ്ചയിച്ചിട്ടുണ്ടെന്നും ജവാസാത്ത് ഹജ്ജ് ഫോഴ്‌സ് കമാണ്ടര്‍ കേണര്‍ സുലൈമാന്‍ അല്‍യൂസുഫ് അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.