2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തീരുമാനം സ്വാഗതാര്‍ഹം: കെ.പി.എ മജീദ്

 

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്.
മതേതര വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാതെ നോക്കേണ്ടത് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ്. ബി.ജെ.പിയുടെ ഗുഢലക്ഷ്യത്തെ തടയിടാനാണ് ഇത്തരം തീരുമാനത്തിലേക്ക് അവര്‍ വന്നത്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര രക്ഷ സാധ്യമാവൂ എന്ന വെല്‍ഫെയര്‍ പാട്ടിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെങ്കിലും എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പി.എം ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള കക്ഷിയല്ല.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കേരള ഭരണം ജനങ്ങളെ നിരാശപ്പെടുത്തുന്നതും ജനദ്രോഹകരവുമാണ്. ഈ സഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തരം നിലപാടുമായി മുന്നോട്ട് വന്നത് മറ്റു മതേതര പാര്‍ട്ടികള്‍ക്കും പ്രചോദനമാകട്ടെയെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.