2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തീപിടിത്ത സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി

മൂവാറ്റുപുഴ: റാക്കാട് വീട്ടിലുണ്ടായ തീപിടിത്ത സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
വാളകം റാക്കാട് കൈനമറ്റത്തില്‍ അമ്മിണി അമ്മയുടെ വീട്ടില്‍ കഴിഞ്ഞ രണ്ടു ദിവസം പല ഘട്ടങ്ങളിലായി ഉണ്ടായ തീപിടിത്ത സംഭത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനക്കെത്തിയ ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ച് മടങ്ങി. വിഷുവിന് തറവാട്ടില്‍ എത്തിയ മകനെറെയും മറ്റുള്ളവരുടെയും മൊഴി പൊലിസ് രേഖപെടുത്തി. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് വീട്ടില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.
വിവിധ ഇടങ്ങളില്‍ സൂക്ഷിച്ചിരുന വസ്ത്രങ്ങള്‍ക്ക് പല സമയങ്ങളിലായി തീപിടിക്കുകയായിരുന്നു. അലമാര ,ബക്കറ്റ്, അയ, തുടങ്ങിയവയില്‍ സൂക്ഷിച്ച തുണികള്‍ക്കാണ് യാതൊരു കാരണവുമില്ലാതെ തീപടര്‍ന്നത്.
ബുധനാഴ്ച രാത്രിയാണ് സംഭവത്തിന്റെ തുടക്കം. 8.30 മണിയോടെ അലമാരിക്ക് പുറത്ത് വിരിച്ചിട്ടിരിക്കുന്ന തുണിക്ക് ഒരു കാരണവുമില്ലാതെ തീ പിടിക്കുകയായിരുന്നു. ഈ സമയം അമ്മിണിയമ്മയും മറ്റും പുറത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു.തുടര്‍ന്ന് കുറെ സമയം കഴിഞ്ഞ് പാത്രത്തില്‍ അലക്കാനായി വച്ചിരുന്ന തുണിക്കും ഇതിനു പിന്നാലെ അയയില്‍ തൂക്കിയിരുന്ന വസ്ത്രങ്ങള്‍ക്കും തീപിടിത്തമുണ്ടായി. ബെയ്‌സിനില്‍ സൂക്ഷിച്ച തുണിക്ക് തീപിടിച്ചതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും തീ അണഞ്ഞു. വിവരമറിഞ്ഞ് പൊലിസും സ്ഥലത്തെത്തി അന്വേഷണം നടത്തിതിയെങ്കിലുംം തുമ്പൊന്നും ലഭിച്ചിരുന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.