2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തിരൂര്‍ താനാളൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരൂര്‍: താനാളൂരില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
ചുങ്കം സ്വദേശിയും വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ പതിനഞ്ചുകാരനേയാണ് വാനിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. ബസ് കയറാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിക്ക് മുമ്പില്‍ വാന്‍ നിര്‍ത്തി സംഘം ഒരു മൊബൈല്‍ പുറത്തേക്കിട്ട ശേഷം വിദ്യാര്‍ഥിയോട് അതെടുത്തുകൊടുക്കാന്‍ പറയുകയായിരുന്നു.

മൊബൈലുമായി അടുത്തെത്തിയ കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. അതുവഴി അപ്പോള്‍ വന്ന ഓട്ടോറിക്ഷയെ കണ്ടപ്പോള്‍ സംഘം ശ്രമം ഉപേക്ഷിക്കുകയും കുട്ടിയെ ശക്തിയോടെ പുറത്തേക്ക് തള്ളുകയും ചെയ്തു. തള്ളലില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. താടിവെച്ച രണ്ട് പേരാണ് വാനിലുണ്ടായിരുന്നതെന്ന് വിദ്യാര്‍ഥി പറഞ്ഞു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തിരുന്നാവായയിലും കന്മനത്തും അടക്കം ജില്ലയുടെ പല ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇതുപോലെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.