2017 February 22 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

തിരൂരങ്ങാടി ജില്ലയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത നഗരസഭ

 

തിരൂരങ്ങാടി: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യനഗരസഭയായി തിരൂരങ്ങാടിയെ പ്രഖ്യാപിച്ചു. ഇന്നലെ നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്.
മണ്ഡലത്തില്‍ സമ്പൂര്‍ണവെദ്യുതീകരണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ ആകെ 323 പേരാണ് വൈദ്യുതി ഇല്ലാത്തവരായുള്ളത്. ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 22 ലക്ഷത്തിലധികം രൂപ അനുവദിച്ചിട്ടുണ്ട്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയ ജില്ലയിലെ ആദ്യ മുന്‍സിപ്പാലിറ്റിയായി തിരൂരങ്ങാടി മാറി. മാത്രമല്ല മറ്റു പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ അതും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 58 കണക്ഷനുകളാണ് മുന്‍സിപ്പാലിറ്റിയില്‍ നല്‍കിയത്. 2.31 കിലോ മീറ്റര്‍ ലൈന്‍ വലിക്കുകയും ചെയ്തു. റെക്കോര്‍ഡ് വേഗത്തിലാണ് മുന്‍സിപ്പാലിറ്റിയിലെ പ്രവൃത്തി കെ.എസ്.ഇ.ബി അധികൃതര്‍ പൂര്‍ത്തിയാക്കിയത്. മുന്‍സിപ്പാലിറ്റിയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി അബ്ദുറബ്ബ് എം.എല്‍.എ 6,19,563 രൂപ അനുവദിച്ചിരുന്നു.
മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി അബു, സി.പി സുഹ്‌റാബി, സി.പി ഹബീബ, ചൂട്ടന്‍ അബ്ദുല്‍ മജീദ്, സി.പി ഇസ്മായീല്‍, മോഹനന്‍ വെന്നിയൂര്‍, സി.എച്ച് മഹ്മൂദ് ഹാജി, യു.കെ മുസ്തഫ മാസ്റ്റര്‍, എ.കെ മുസ്തഫ, എ.കെ അബ്ദുറഹീം, കോയ ഉള്ളക്കന്‍ത്തോടി, എ ധര്‍മരാജന്‍ സംസാരിച്ചു.