2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കും

 

തിരുവനന്തപുരം: കൊവിഡ് വ്യാപന സാധ്യത മുന്നില്‍ക്കണ്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും ജാഗ്രത ശക്തമാക്കും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കൂടുതല്‍ പേര്‍ എത്തുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടാത്തതും കണക്കിലെടുത്താണ് നഗരത്തിനു പുറമെ തീരപ്രദേശങ്ങളില്‍ കൂടി ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.രോഗവ്യാപനം തടയാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷന്‍ പരിധിയിലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സെന്റര്‍ തുറക്കാനും ആവശ്യമെങ്കില്‍ സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് കേസുകളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണെങ്കിലും ഉറവിടമറിയാത്ത കേസുകളും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവുമാണ് തലസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.