2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

തിരുനെല്ലി സ്‌പെഷല്‍ പ്രൊജക്ട് നാലേക്കര്‍ തരിശുഭൂമി കൃഷിയിടമായി

കാട്ടിക്കുളം: കുടുംബശ്രീ എന്‍.ആര്‍.എല്‍.എം തിരുനെല്ലി സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായി ഞാറു നടീല്‍ നടന്നു.
തിരുനെല്ലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അരമംഗലത്തു സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാല് ഏക്കര്‍ തരിശുഭൂമിയിലാണ് ഞാറുനട്ടത്.
മുഴുവന്‍ പ്രാക്തന ഗോത്ര വര്‍ഗ കുടുംബങ്ങളേയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ കൊണ്ടുവരുന്നതിനും അവരില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിനും, അനുയോജ്യവും സ്വീകാര്യവുമായ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമായി ലക്ഷ്യമിട്ടുകൊണ്ടും പട്ടികവര്‍ഗ വികസനത്തിനുമായി നടപ്പാക്കുന്ന പ്രത്യേക പ്രോജക്ടാണ് തിരുനെല്ലി സ്‌പെഷല്‍ പ്രൊജക്ട്.
പ്രോജക്ടിന്റെ ഭാഗമായി ബ്രിഡ്ജ് സ്‌കൂളുകള്‍,യൂത്ത് ക്ലബുകള്‍, സ്വയം തൊഴില്‍, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങള്‍, സംഘകൃഷി പ്രോത്സാഹനം, കമ്മ്യൂനിറ്റി കിച്ചണ്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്.
ഞാറു നടീല്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദീന്‍, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു, ഹരീന്ദ്രന്‍, എ.കെ ജയഭാരതി, തിരുനെല്ലി സ്‌പെഷല്‍ പ്രൊജക്ട് കോഡിനേറ്റര്‍ സായി കൃഷ്ണന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ വിഷ്ണുപ്രസാദ് സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.