2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തിരുത്തല്‍ ഹരജി പരിഗണനയിലെന്ന് അഡ്വ. ജനറല്‍

കൊച്ചി: സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും കേസില്‍ പുതിയ അഭിഭാഷകനെ നിയമിക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സുപ്രിം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഇപ്പോഴത്തെ അഭിഭാഷകന്‍ നല്ല രീതിയില്‍ കേസ് വാദിച്ചുവെന്ന് തന്നെയാണ് അഭിപ്രായം. പക്ഷെ കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. സുപ്രധാന സാക്ഷിയെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സൗമ്യ ചാടുന്നത് കണ്ടെന്ന് പറഞ്ഞയാളുടെ മൊഴിയെടുത്തില്ലെന്നും സുധാകര്‍ പ്രസാദ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.