2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

‘തിരിച്ചു കിട്ടിയത് ജീവന്‍ മാത്രം’; എല്ലാം നഷ്ടപ്പെട്ട വേദനയില്‍ നാവികര്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍

കാഞ്ഞങ്ങാട്: കൊച്ചിയിലെ നാവിക സേന രക്ഷിച്ച കാഞ്ഞങ്ങാടെ മത്സ്യത്തൊഴിലാളികള്‍ വേദനയോടെ ചോദിക്കുന്നത് തിരിച്ചു കിട്ടിയത് ജീവന്‍ മാത്രമാണ്, ഇനി എങ്ങനെ ജീവിതം മുന്നോട്ടുപോകും എന്നാണ്. ബുധനാഴ്ച രാവിലെയാണ് നാവികര്‍ രക്ഷപ്പെടുത്തി യ മത്സ്യത്തൊഴിലാളികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കായി എത്തിയത്.  കാഞ്ഞങ്ങാട് കടപ്പുറത്തെ മനോഹരന്‍, ചന്ദ്രന്‍ , വാസവന്‍, സുരേന്ദ്രന്‍, സുരേഷ് എന്നിവരാണ് ജീവന്‍ തിരിച്ചു കിട്ടിയിട്ടും എല്ലാം നഷ്ടപ്പെട്ടതോടെ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന വേദനയില്‍ കഴിയുന്നത്. കണ്ണൂര്‍ അഴീക്കോടിലെ ഉള്‍ക്കടലിലാണ് നീലേശ്വരം അഴിത്തലയില്‍നിന്ന് പുറപ്പെട്ട കാഞ്ഞങ്ങാടു കടപ്പുറത്തെ മനോഹരന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന തോണി മറിഞ്ഞത്. തുടര്‍ന്ന് തോണിക്കുമുകളില്‍ കയറിയ ഇവരെ തീരദേശ പട്രോളിങ് നടത്തുകയായിരുന്ന നാവിക സേന രക്ഷിച്ച് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. കൊച്ചിയില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് ഇവര്‍ കാഞ്ഞങ്ങാട് എത്തിയത്. അതിനു ശേഷം ചികില്‍സാര്‍ഥം അഞ്ചു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  15 ലക്ഷത്തിന്റെ ഫൈബര്‍ തോണി പൂര്‍ണമായും കടലില്‍ പോയി. നേരത്തെ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ലൈഫ് ജാക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.