2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

തിരിച്ചുവരവിനൊരുങ്ങി വിനോദസഞ്ചാര മേഖല; സഞ്ചാരികളുമായി പ്രത്യേക വിമാനം ശനിയാഴ്ച കൊച്ചിയിലെത്തും

കൊച്ചി: പ്രളയത്തിനുശേഷം തിരിച്ചുവരവിന് തയാറെടുക്കുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി ഈ സീസണിലെ ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങും. വൈകിട്ട് ആറുമണിക്കെത്തുന്ന സഞ്ചാരികള്‍ക്കായി വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ആസ്‌ത്രേലിയയില്‍ നിന്നെത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ 60 വിനോദസഞ്ചാരികളാണുള്ളത്.

കൊച്ചിക്കു സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും. കേരളത്തെ മികച്ച ടൂറിസ കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയാറായി എന്ന സന്ദേശം ലോകത്തിനു നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവു സഹായിക്കുമെന്ന് ടൂറിസം വകുപ്പ് ഡയരക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തിങ്കളാഴ്ച ആലപ്പുഴ സന്ദര്‍ശിക്കുന്ന സംഘം ഹൗസ് ബോട്ടിലും യാത്ര നടത്തും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.