2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തിയറ്ററില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

പാറശാല: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തിയറ്ററില്‍ തീപിടിത്തം. കളിയിക്കാവിള തമീന്‍സ് മാക്‌സ് തിയറ്ററിലാണ് തീപിടിത്തമുണ്ടായത്. പ്രേക്ഷകര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. പ്രൊജക്ടര്‍ ഉള്‍പ്പെടെ 60 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കത്തി നശിച്ചത്.
ഒരു യമണ്ടന്‍ പ്രേമ കഥ എന്ന ചിത്രം പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഉച്ചയ്ക്ക് 12ന് ആണ് തീപിടിത്തമുണ്ടായത്. പ്രൊജക്ടര്‍ ക്യാബിനുള്ളിലുള്ള എ.സിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത്.  കാബിനുള്ളിലുണ്ടായിരുന്ന ഓപ്പറേറ്റര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രൊജക്ടര്‍ യു.എഫ്.ഒ, സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ തീ ആളിക്കത്തി. തീ പടര്‍ന്നു പിടിക്കുന്നത് കണ്ട 100 ഓളം വരുന്ന പ്രേക്ഷകര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. പാറശാല അഗ്നിശമന സേനയുടെ രണ്ടു വാഹനങ്ങള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു അഗ്നിശമന വാഹനവും എത്തി തീ അണക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News