2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍ രാജിവച്ചു

പയ്യോളി: തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ സി. ഹനീഫ മാസ്റ്റര്‍ സ്ഥാനം രാജിവച്ചു. ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിനു ശേഷമാണ് പഞ്ചായത്ത് സെക്രട്ടറി എ. രാജേഷിനു രാജി സമര്‍പ്പിച്ചത്. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ വിജില മഹേഷും രാജി നല്‍കിയിട്ടുണ്ട്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രസീത ആളങ്ങാരിക്കാണ് പ്രസിഡന്റിന്റെ ചുമതല.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്. ധാരണപ്രകാരം കോണ്‍ഗ്രസിനാണ് അടുത്ത പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ പി.വി റജുലയെയാണ് തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.