2017 November 13 Monday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

താലിബാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ്

വാഷിങ്ടണ്‍: താലിബാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ്. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ആക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിലേക്ക് രാജ്യത്തെ തിരച്ചുകൊണ്ടുവരാന്‍ ചര്‍ച്ച തയാറാണെന്ന് മധ്യ തെക്കനേഷ്യന്‍ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു.
ഓഗസ്റ്റില്‍ തയാറാക്കിയ തെക്കേനേഷ്യന്‍ അമേരിക്കന്‍ നയത്തിലുള്ള മാറ്റത്തിനുള്ള സൂചനയാണ് താലിബാനുമായുള്ള ചര്‍ച്ചക്കുള്ള സന്നദ്ധത. അഫ്ഗാനിസ്ഥാനിലെ തീവ്രവാദം അവസാനിപ്പിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കാനായിരുന്നു യു.എസിന്റെ തീരുമാനം.
2001 മുതല്‍ ആരംഭിച്ച അഫ്ഗാനിലെ തീവ്രവാദവിരുദ്ധ പോരാട്ടം 16 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണെന്നും യു.എസിന്റെ ചരിത്രത്തില്‍ ദീര്‍ഘമായ സംഘര്‍ഷമാണ് ഇവിടെ നടന്നതെന്ന് ആലിസ് വെല്‍സ്. താലിബാനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതും ഉസാമ ബന്‍ലാദനെ വധിച്ചതും യു.എസ് അഫ്ഗാനിലെ നേട്ടമായിരുന്നു. ഇവിടത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ചര്‍ച്ചയിലൂടെ സാധ്യമാണെന്നും അവര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.