2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തായ് രാജ്ഞിയുടെ സ്ഥാനാര്‍ഥിത്വം തെര. കമ്മിഷന്‍ റദ്ദാക്കി

 

ബാങ്കോക്: തായ് രാജ്ഞി ഉപോല്‍രത്‌ന രാജകന്യയുടെ രാഷ്ട്രീയപ്രവേശനത്തിനുള്ള പിന്തുണ തായ് രക്ഷാ ചാര്‍’് പാര്‍’ി പിന്‍വലിച്ചതിനു പിാലെ അവരുടെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കി.
തായ് രാജകുടുംബം രാഷ്ട്രീയത്തിന് മുകളിലാണെും അതിനാല്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയസര്‍ക്കാര്‍ പദവികള്‍ വഹിക്കാന്‍ കഴിയില്ലെും കമ്മിഷന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പ’ിക ഇലെ പുറത്തിറക്കിയ കമ്മിഷന്‍, പ’ികയില്‍ രാജ്ഞിയുടെ പേര് ഉള്‍പ്പെടുത്തിയില്ല. രാജ്യത്ത് ഏറെ സ്വാധീനമുള്ള തായ് രക്ഷാ ചാര്‍’് പാര്‍’ിയുടെ പിന്തുണയോടെയായിരുു രാജ്ഞി ആദ്യം മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുത്.
എാല്‍, രാജകുടുംബത്തില്‍ നിുള്ളവര്‍ രാഷ്ട്രീയത്തില്‍ നി് അകുനില്‍ക്കു പതിവ് തെറ്റിച്ച രാജ്ഞിയുടെ നടപടിക്കെതിരേ രാജാവ് രംഗത്തുവരികയും അദ്ദേഹത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് തായ് രക്ഷാ പാര്‍’ി പിന്തുണ പിന്‍വലിക്കുകയുമായിരുു.
ഇതിനു പിാലെയാണ് കമ്മിഷന്‍ ഔദ്യോഗികമായി രാജ്ഞിയുടെ സ്ഥാനാര്‍ഥിത്വം അസാധുവാക്കിയത്. അടുത്തമാസം 24നാണ് വോ’െടുപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.