2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തായ്‌വാന് യു.എസ് 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്നു

 

വാഷിങ്ടണ്‍: തായ്‌വാന് അബ്രാം ടാങ്കുകളും വിമാനവേധ സ്റ്റിംഗര്‍ മിസൈലുകളുമുള്‍പ്പെടെ 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. തായ്‌വാനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി കാണുന്ന ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണിത്. നേരത്തെ യു.എസ് നീക്കത്തില്‍ ചൈന കടുത്ത ആശങ്ക അറിയിച്ചിരുന്നു. ചൈന-യു.എസ് വ്യാപാര ചര്‍ച്ചകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.
108 എം 1 എ2ടി അബ്രാം ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും കരാര്‍ പ്രകാരം തായ്‌വാന് ലഭിക്കുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപറേഷന്‍ ഏജന്‍സി പറയുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി കൂടിയുണ്ടെങ്കിലേ വില്‍പന നടക്കൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.