2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

തായ്‌വാനില്‍ ആശുപത്രിക്ക് തീപിടിച്ച് ഒന്‍പതു പേര്‍ മരിച്ചു

തായ്‌പേയ്: തായ്‌വാനില്‍ ആശുപത്രിക്ക് തീപിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

തായ്‌വാനിലെ ഏറ്റവും ജനവാസമുള്ള നഗരമായ ന്യൂ തായ്‌പേയ് സിറ്റിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫയര്‍ സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊട്ടുന്ന ശബ്ദം കേട്ടുവെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിയതാവാമെന്നും ബന്ധപ്പെട്ടവര്‍ അനുമാനിക്കുന്നു.

സംഭവത്തില്‍ അപലപിച്ച പ്രധാനമന്ത്രി വില്യം ലായ് ജനങ്ങളോട് മാപ്പു ചോദിച്ചു. സമാനസംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.