2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തായ്‌വാനിലെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു

തായ്പി: തായ്‌വാനില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2014 ല്‍ തായ് തലസ്ഥാനമായ തായ്പിയിലെ സബ്‌വേയില്‍ നടത്തിയ ആക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ വധശിക്ഷാ വിധിയാണ് സുപ്രിം കോടതി ന്യായീകരിച്ചത്. ഇതോടെ ഷെങ് ഷി എന്ന വിദ്യാര്‍ഥിയുടെ മൂന്നാമത്തെ ദയാഹരജിയാണ് സുപ്രിം കോടതി തള്ളിയത്.

താരതമ്യേനെ കുറ്റകൃത്യ രഹിതമായ തായ് സമൂഹത്തില്‍ ഞെട്ടിപ്പിക്കുന്ന കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യ നിര്‍വഹണത്തിന് ശേഷം ഇതിനേക്കാള്‍ കൂടുതല്‍ പേരെ കൊല്ലന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പ്രതി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു.
അതേസമയം ഈ വധ ശിക്ഷക്കെതിരേ തായ്‌വാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.