2018 July 11 Wednesday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

തായ്‌ലന്റ് ഓപണ്‍: സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍

തായ്‌പെയ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.വി സിന്ധുവും പ്രണോയ് കുമാറും തായ്‌ലന്റ് ഓപണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ അനായാസമായിട്ടായിരുന്നു സിന്ധുവിന്റെ ജയം. ബള്‍ഗേറിയയുടെ ലിന്‍ഡ് സെറ്റ്ചിരിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
26 മിനുട്ട് മാത്രം നീണ്ടണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരം ആധിപത്യമുറപ്പിച്ചത്. സ്‌കോര്‍ : 21-8, 21-15. അതേസമയം, വൈഷ്ണവി റെഡ്ഢി ജാക്ക തന്റെ ആദ്യ മത്സരത്തില്‍ 13-21, 17-21 എന്ന സ്‌കോറിനു ജപ്പാന്റെ സയാക്ക സാറ്റോയോട് പരാജയം ഏറ്റുവാങ്ങി. 31 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്.
പുരുഷ വിഭാഗത്തില്‍ സ്‌പെയിനിന്റെ പാബ്ലോ ഐബന്‍ വിസെനിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-9 എന്ന സ്‌കോറിനു തകര്‍ത്താണ് പ്രണോയിയുടെ വിജയം.
സമീര്‍ വര്‍മ്മ ആദ്യ റൗണ്ടണ്ടില്‍ ലോക് റാങ്കിങില്‍ 36ാം നമ്പര്‍ താരം തനോംഗ്‌സാകിനോട് 18-21, 16-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം ആദ്യ റൗണ്ടണ്ടില്‍ തന്നെ തോറ്റ് പുറത്തായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.