2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

താപനില  സര്‍വകാല  റെക്കോര്‍ഡിലേക്ക്, നാല് ജില്ലകളില്‍  ജാഗ്രതാ നിര്‍ദേശം

 
 
 
 
 
 
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് നാല് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ഇവിടെ താപനില സാധാരണയില്‍നിന്ന് 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. 
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അങ്കണവാടി കുട്ടികള്‍ക്ക്  ചൂട് ഏല്‍ക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. പ്രായമായവരും രോഗികളും ഗര്‍ഭിണികളും കുട്ടികളും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പുനഃക്രമീകരിച്ച തൊഴില്‍ സമയ ഉത്തരവ് പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 
അതിനിടെ, ഇന്നലെ  മൂന്ന് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ആലപ്പുഴ 37.3 , കോട്ടയം 37, കണ്ണൂര്‍ 37.3 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. അറബിക്കടല്‍ ചൂടായതും ഉത്തരേന്ത്യയില്‍ നിന്നുള്ള എതിര്‍ചക്രവാതവുമാണ് ചൂട് വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. രണ്ടുദിവസംകൂടി ചൂട് ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.