2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

താന്‍ സ്ഥാനത്ത് തുടരണമോ; പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സ്ഥാനത്ത് തുടരണമോയെന്ന് കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. തനിക്കെതിരേ എഫ്.ഐ.ആര്‍ ചുമത്തിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും പോള്‍ ആന്റണി പറഞ്ഞു.

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പോള്‍ ആന്റണി ബന്ധു നിയമനക്കേസില്‍ മൂന്നാം പ്രതിയാണ്. ഇദ്ദേഹത്തെ തദ്സ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനോട് സൂചിപ്പിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.