2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

താങ്കളെ ആരാണ് വധിക്കാന്‍ ശ്രമിക്കുന്നതെന്ന കാര്യം വ്യക്തമാക്കണമെന്ന് മോദിയോട് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി: ജീവന് ആരാണ് ഭീഷണിയുയര്‍ത്തുന്നതെന്ന് വ്യക്തമാക്കണമെന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. നോട്ട് നിരോധനത്തെക്കുറിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ശര്‍മ.

ആരാണ് താങ്കളെ ഭീഷണിപ്പെടുത്തിയത്? ആര്‍ക്കാണ് താങ്കളെ വധിക്കേണ്ടത്? അ്ത് പാര്‍ലമെന്റി്ല്‍ പറയേണ്ടതുണ്ട്. ഞങ്ങള്‍ക്കിത് സഹിക്കാനാകില്ല. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ അതിനെ ഈ സഭ അപലപിക്കുന്നു ആനന്ദ് ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി ദീര്‍ഘനാള്‍ ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഗോവയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജീവന് ഭീഷണിയുണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധിയാളുകള്‍ ബാങ്കിന്റെയും എടിഎമ്മിന്റെയും ക്യൂവില്‍ നിന്നു കഷ്ടപ്പെടുകയാണ്. നിരവധി പേര്‍ മരിച്ചു. സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ലെന്നും ശര്‍മ കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.