
അമ്പലപ്പുഴ: തയ്യില്‍ ട്രസ്റ്റും ആലപ്പി സെവന്‍സ് ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്നപ്പോള്‍ നിര്‍ധനയായ യുവതിക്ക് മംഗല്യഭാഗ്യം കൈവന്നു. ജീവകാരുണ്യ പ്രവര്‍ത്തകനും ലോക കേരളാ സഭാ അംഗവുമായ തയ്യില്‍ ഹബീബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യില്‍ ട്രസ്റ്റും ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ആലപ്പി സെവന്‍സും ചേര്‍ന്നാണ് നിര്‍ധനയായ യുവതിക്ക് മംഗല്യം ഒരുക്കിയത്.
പുന്നപ്ര സ്വദേശി തസ്നി(22)ഉം കൊല്ലം സ്വദേശി ഷംനാദിനുമാണ് ഇവരുടെ കൂട്ടായ്മയില്‍ മംഗല്യഭാഗ്യം ഒരുങ്ങിയത് .പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം സംഘം ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത.് ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിയ രംഗത്തുള്ള നൂറ് കണക്കിന് പേര് എത്തി. ഷറഫുല്‍ ഇസ്ലാം മസ്ജിദ് ഇമാം സഹദുദ്ദീന്‍ നിസാമി വിവാഹചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
തയ്യില്‍ ട്രെസ്റ്റ് ചെയര്മാന് തയ്യില്‍ ഹബീബ്, ധീവര സഭാനേതാവും മുന്‍ എം.എല്‍.എയും മായ വി.ദിനകരന്, ഷറഫുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് സി.എ സലിം ,ജില്ലാ പഞ്ചായത്ത് അംഗം എ ആര് കണ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.എം കബീര്‍, കെ.എ ജുനൈദ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.ക ജയന് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കമാല്‍ എം. മാക്കിയില്‍,സെവന്‍സ് ക്ലബ്ബ് ഭാരവാഹികളായ ഷഫീക്ക് സ ലാമത്ത്, സമദ് കൂനാഞ്ഞിലിക്കല്, ബി എസ് നിസാമുദ്ദീന്‍, ഷംസുദ്ദീന്, മുസ്ലിം ലീഗ് പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എ ഷറഫുദ്ധീന്‍ ഹാജി, മുസ്ലിം ലീഗ് നേതാവ് എ. യഹിയ, വനിതാ ലീഗ് നേതാവ് സീമ യഹിയ, ക്യപ പ്രസിഡന്റ് പ്രതീപ് കൂട്ടാലാ, ഹസ്സന് പൈങ്ങാമഠം എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിയ്ക്കാന്‍ വേദിയില്‍ എത്തിയിരുന്നു.