2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തളിപ്പറമ്പില്‍ രോഗിയില്‍ നിന്ന് പണം തട്ടിയതായി പരാതി

തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയില്‍നിന്ന് പണം തട്ടിയതായി പരാതി. പഴയങ്ങാടി മുട്ടം സ്വദേശി ഇബ്രാഹിമില്‍നിന്നാണ് യുവാവ് 1500 രൂപ തട്ടിയെടുത്തത്.
സഹോദരി പ്രസവിച്ചിട്ടുണ്ടെന്നും അത്യവശ്യമായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് നസീറെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് പണം തട്ടിയെടുത്തത്. പിതാവ് എത്തിയാല്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇബ്രാഹിമില്‍നിന്ന് പണം വാങ്ങിയത്. തുടര്‍ന്ന് ഇബ്രാഹിമിന്റെ ഭാര്യ സംശയത്തെ തുടര്‍ന്ന് യുവാവിനായി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.
നേരത്തെ കൂവോട്ടെ ഒരു മരണവീട്ടിന്റെ അയല്‍വാസിയില്‍നിന്ന് ആംബുലന്‍സിന് വാടക കൊടുക്കാനെന്ന പേരില്‍ 2000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ മുയ്യം സ്വദേശിയായ യുവാവ് തന്നെയാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.