2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തളിപ്പറമ്പില്‍ നിന്നുള്ള നാലംഗസംഘത്തെ അക്രമിച്ചു കാര്‍ തട്ടിയെടുത്തു

തളിപ്പറമ്പ് : കര്‍ണാടകയിലെ മാണ്ഡ്യക്കടുത്തു ഡ്രൈവറെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഘം ഇന്നോവ കാര്‍ തട്ടിയെടുത്തു. തളിപ്പറമ്പില്‍ നിന്നുള്ള നാലംഗസംഘം സഞ്ചരിച്ച വാഹനമാണു തട്ടിയെടുത്തത്. ബംഗളൂരുവില്‍ നിന്നു പിന്തുടര്‍ന്നെത്തിയ സംഘമാണ് അക്രമിച്ചതെന്നാണു പരാതി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണു സംഭവം. തളിപ്പറമ്പ് പുഷ്പഗിരിയിലെ സി അസൈനാര്‍, ചൊറുക്കളയിലെ കെ.പി സുനീര്‍, പുളിമ്പറമ്പിലെ പി.കെ മുഹമ്മദ് അസ്‌ലം, ഞാറ്റുവയലിലെ ബി.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് കെഎല്‍ 13 എന്‍ 1080 ഇന്നോവകാറില്‍ ഉണ്ടായിരുന്നത്. അസൈനാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
മാണ്ഡ്യക്കടുത്ത് മഡൂരില്‍ എത്തിയപ്പോള്‍ ഇവരെ പിന്തുടര്‍ന്നു വന്ന മറ്റൊരു ഇന്നോവ കാര്‍ കുറുകെ നിര്‍ത്തുകയും പുറത്തിറങ്ങിയ ആള്‍ വാള്‍ കൊണ്ട് സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നു പറയുന്നു.
നാലുപേരുടേയും മൊബൈല്‍ ഫോണുകള്‍ തട്ടിക്കൊണ്ടുപോയ കാറിലായിരുന്നു. അതുവഴി വന്ന ഒരു പത്രവിതരണക്കാരനാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു കടയിലെത്തിച്ച് ഫോണ്‍ ചെയ്യാന്‍ സഹായം ചെയ്തത്. മളവള്ളി പൊലിസ് എത്തിയാണ് അസൈനാറിനെ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ രാവിലെയാണ് അക്രമത്തിന് ഇരയായ സംഘം തളിപ്പറമ്പിലെത്തിയത്. അസൈനാറിന് ബംഗളൂരുവില്‍ വര്‍ഷങ്ങളായി തുണി വ്യാപാരമാണ്. മറ്റുള്ളവര്‍ ഇയാളുടെ സുഹൃത്തുക്കളാണ്.
ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ബിടബദി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി മളവള്ളി ഡിവൈ.എസ്.പി പത്തനംതിട്ട സ്വദേശി മാത്യു തോമസ് പറഞ്ഞു. ഹവാല പണം തട്ടിയെടുക്കുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സൂചനയുളളതായും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News