2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തലസ്ഥാന ജില്ലയില്‍ നായ്ക്കളെ പിടിക്കാന്‍ ഇനി വനിതകളും

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നായ്പിടിത്തത്തിന് ഇനി വനിതകളുമെത്തും. ജില്ലാ പഞ്ചായത്തിന്റെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി അനുസരിച്ചുള്ള നായ്പിടിത്തത്തിനാണ് സ്ത്രീകളേയും പരിഗണിക്കുന്നത്. നായ്പിടിത്തത്തിന് ട്രെയ്‌നര്‍മാരെ നിയമിക്കാന്‍ ഇന്നലെ ജില്ലാ പഞ്ചായത്തില്‍ നടന്ന ആദ്യഘട്ട ഇന്റര്‍വ്യൂവിലാണ് സ്ത്രീകളും എത്തിയത്.ആദ്യഘട്ടത്തില്‍ സ്ത്രീകളെ പരിഗണിച്ചിട്ടില്ലെങ്കിലും രണ്ടാംഘട്ടം ഇവര്‍ക്കും പരിഗണന നല്‍കാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന്‍ അറിയിച്ചു. കായികക്ഷമത പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കിയത്.   
ദ്യഘട്ടത്തില്‍ 18 പേരെയാണ് നായ്പിടിത്തത്തിന് തെരഞ്ഞെടുത്തത്. 12-ാം ക്‌ളാസുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് മിക്കവരും. എസ്.എസ്.എല്‍.സി തോറ്റവര്‍ ഉണ്ടായിരുന്നില്ല. 50 വയസാണ് പ്രായപരിധി. ഇന്റര്‍വ്യൂവിന് എത്തിയവരില്‍ ഏറെയും 30-40 വയസിനിടയിലുള്ളവരാണ്.
രണ്ട് വനിതകള്‍ ഉള്‍പ്പെടെ അറുപതോളം പേരാണ് നായ്പിടിത്തത്തിന് ട്രെയ്‌നര്‍മാരാകാനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയത്. ആറ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ നിലവിലുള്ളത്. ഇവര്‍ ഓരോരുത്തരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 പേരില്‍നിന്ന് മൂന്നുപേര്‍ക്ക് വീതം പരിശീലനം നല്‍കും. ഈ കാലയളവില്‍ ദിവസം 600 രൂപയാണ് നല്‍കുക. മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക് 750 രൂപയും നല്‍കും. രണ്ടുമാസമാണ് പരിശീലനം.
രണ്ടാംഘട്ടത്തില്‍ ആദ്യഘട്ട പ്രവേശം നേടിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലനം നല്‍കും. അതിലായിരിക്കും രണ്ടു സ്ത്രീകളെ പരിഗണിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.