2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തരിശൂ ഭൂമിയില്‍ നെല്‍കൃഷി: വേങ്ങശേരിയില്‍ ഇത്തവണ പൊന്നു വിളയും

ആനക്കര: പതിറ്റാണ്ടുകള്‍ക്ക് ശേഷം പട്ടിത്തറ വേങ്ങശേരി പാടശേഖരത്ത് നെല്‍ കൃഷിക്കൊരുങ്ങുന്നു. പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ട വേങ്ങശ്ശേരി പാടശേഖരത്ത്  വ്യാപകമായി നെല്‍കൃഷി ചെയ്യാതെ ഭൂമി തരിശിടുന്നത്.

പട്ടിത്തറ കൃഷിഭവന്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഭൂവുടമകളായ പ്രാവാസി സുഹൃത്തുക്കളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമികള്‍ നെല്‍കൃഷിക്ക് തലപര്യമുള്ളവര്‍ക്കു പാട്ടത്തിനോ മറ്റോ നല്‍കണമെന്നു ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളായ  പ്രവാസി സുഹൃത്തുക്കളോട് കൃഷിഭവന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് നിരവധി പേര്‍ കൃഷിഭവനുമായ് ബന്ധപ്പെട്ടിരുന്നു. ഗള്‍ഫിലെ മൂന്ന് പ്രവാസി സുഹൃത്തുക്കള്‍ തങ്ങളുടെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം പടിഞ്ഞാറങ്ങാടിയിലുള്ള യുവാക്കളുടെ കൂട്ടായ്മക്ക് കൃഷി ചെയ്യുവാന്‍ നല്‍കി. ഇനിയും സ്ഥലങ്ങള്‍ നെല്‍കൃഷി നല്‍കാന്‍ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വിത്തും, വളവും ലഭ്യമായ മറ്റ് നിരവധി ആനുകൂല്യങ്ങളും പട്ടിത്തറ കൃഷിഭവന്‍ യുവകൂട്ടായ്മക്കു അനുവദിക്കുന്നതാണന്ന് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.