2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തരിശുഭൂമിയില്‍ പൊന്നു വിളയിച്ച് യുവാക്കള്‍

 

കുറ്റനാട്: തരിശുഭൂമിയില്‍ കനകം വിളയിച്ച് യുവാക്കള്‍ മാതൃകയായി. പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ മെമ്പര്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് യുവാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് പട്ടിത്തറ കൃഷിഭവന്റെ ഇടപെടലിലൂടെ വട്ടേനാട് ചേരാംചിറ പാടശേഖരത്തിലെ തരിശുഭൂമിയില്‍ കൃഷി ചെയ്തു വിളയിച്ചത്. രാജേഷ്, അജയന്‍, കുട്ടാപ്പു, കൃഷ്ണദാസ് തുടങ്ങിയവരുടെ കൃഷിയോടുള്ള താല്‍പര്യവും കൃഷിഭവന്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗിരീഷിന്റെ ഉറച്ച പിന്തുണയും ലഭിച്ചതോടെ യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ വര്‍ഷങ്ങളായി കാടുപിടിച്ച്തരിശുഭൂമിയായി കിടന്നിരുന്ന ചേരാംചിറയിലെ നാലു ഏക്കര്‍ ഭൂമിക്ക് ശാപമോക്ഷമായി. ചേറില്‍ ഇറങ്ങി സ്വയം പണിയെടുത്തു. ഇനിയും കൃഷിയില്‍ തുടരാനുള്ള താല്‍പര്യം യുവാക്കള്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News