2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

തരിശുപാടങ്ങള്‍ കതിരണിയിക്കാന്‍ ജനകീയ കൂട്ടായ്മ

വടകര: ജനകീയ കൂട്ടായ്മയിലൂടെ തരിശുപാടങ്ങളില്‍ കൃഷി ചെയ്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ തിരുവള്ളൂര്‍ ഒരുങ്ങുന്നു. തുമ്പോളിമുക്ക് കതിര്‍ നെല്ലുല്‍പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നടീല്‍ ഉത്സവം നടത്തി. 

സംഘത്തിന്റെ നേതൃത്വത്തില്‍ തരിശായി കിടക്കുന്ന പത്തേക്കറിലധികം വയലാണ് കൃഷിക്കായി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം സവിത മണക്കുനി അധ്യക്ഷയായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി മുഖ്യാതിഥിയായിരുന്നു. സംഘം സെക്രട്ടറി ഇ. അനീഷ്, ഷീന, റെനീഷ്, ഗ്രാമഞ്ചായത്ത് അംഗങ്ങള്‍ പഴയകാല കര്‍ഷകര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.