2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

തമ്മിലടിക്കാനുള്ള സമയമല്ല ഇപ്പോഴെന്ന് രാഹുല്‍ ഗാന്ധി …

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും തെരഞ്ഞെടുപ്പിന് ശേഷമായിക്കോട്ടെ അതെന്നും എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുംവരെ ഒരു കുടുംബം പോലെ നില്‍ക്കണം. അതുകഴിഞ്ഞ് എന്തും ആയിക്കോട്ടെ. അതു കേള്‍ക്കാള്‍ താന്‍ നേരിട്ടെത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെല്ലാം നല്ല കഴിവുള്ളവരാണ്. ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്കുണ്ട്. എല്ലാവരും ഒരുമിക്കുമ്പോഴാണ് കഴിവ് വര്‍ധിക്കുന്നത്. കോണ്‍ഗ്രസിനു മാത്രമേ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകൂ. സി.പി.എമ്മിന് അതിനുള്ള ശേഷിയില്ല. നേതാക്കള്‍ ഒരുമിച്ച് നിന്ന് അടുത്ത അഞ്ചുവര്‍ഷം കൂടി ഭരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.