2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തമിഴ്‌സ്വത്വത്തെ തൊട്ടുകളിക്കരുത്: രാഹുല്‍

ന്യൂഡല്‍ഹി: ‘മെര്‍സലി’നെനെതിരായ ബി.ജെ.പി പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മെര്‍സല്‍’ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് തമിഴ് സിനിമ. മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴ് ജനതയുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്ന സന്ദേശമാണ് ട്വീറ്റിലൂടെ രാഹുല്‍ പങ്കുവച്ചത്. സിനിമയില്‍ ബി.ജെ.പിയെ ചൊടിപ്പിച്ച നോട്ട് നിരോധനം, ഡിജിറ്റല്‍ ഇന്ത്യ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഡിമോണിറ്റൈസേഷന്‍ എന്ന വാക്കിനെ രണ്ടായി പിരിച്ചെഴുതിയാണ് മോദിക്കെതിരേ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.