2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

തമിഴ്‌നാട്ടില്‍ 570 കോടി പിടിച്ചെടുത്തു; ബാങ്കിലേക്ക് കൊണ്ടുവന്നതെന്ന് വാദം

ചെന്നൈ: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്നതിനിടെ തമിഴ്‌നാട്ടിലേക്ക് മൂന്നു കണ്ടെയ്‌നര്‍ ലോറികളിലായെത്തിയ 570 കോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞുവച്ചു. പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പണമാണെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വാദിച്ചെങ്കിലും അവരുടെ പക്കലുണ്ടായിരുന്ന രേഖകള്‍ യഥാര്‍ഥ രേഖകളില്‍ നിന്നും വ്യത്യസ്തമായിരുന്നെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുന്നതായും തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലഖോനി അറിയിച്ചു.
ഇന്നലെ രാവിലെ തിരുപ്പൂരിനട്ത്ത് ചെങ്കല്‍പള്ളിക്കു സമീപമാണ് മൂന്നു കണ്ടെയ്‌നര്‍ ലോറികളിലായെത്തിയ 570 കോടി രൂപ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്.

രേഖകളില്‍ എസ്.ബി.ഐയിലേക്ക് കൊണ്ടുവന്നതാണെന്ന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇവരുടെ കയ്യില്‍ യഥാര്‍ഥ രേഖകളുണ്ടായിരുന്നില്ല. സംശയമുയര്‍ന്ന സാഹചര്യത്തില്‍ ഐ.ടി വിദഗ്ധരും ബാങ്ക് ഉദ്യോഗസ്ഥരും പൊലിസും ഉള്‍പ്പെട്ട ടീം ഇത് പരിശോധിക്കുമെന്നും ലഖോനി അറിയിച്ചു.
മൂന്നു കാറുകളുടെ അകമ്പടിയോടെയാണ് കണ്ടെയ്‌നര്‍ ലോറികളെത്തിയത്. പെരുമാനല്ലൂര്‍, കുന്നത്തൂര്‍ ബൈപ്പാസില്‍ പരിശോധന നടത്തിയിരുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ് കൈ കാട്ടിയിട്ടും ലോറികള്‍ നിര്‍ത്താതെ പോയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.