2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തമിഴ്‌നാടിന്റെ തീരമേഖലയില്‍ നേരിയ ഭൂകമ്പം

 

ചെന്നൈ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ ഭൂചലനം. ചൂളൈമേട്, കോയമ്പേട്, പോരൂര്‍, ആലന്ദൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ ഏഴോടെ ഭൂമികുലുക്കമുണ്ടായത്. ആര്‍ക്കെങ്കിലും ജീവഹാനി നേരിടുകയോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു കിഴക്ക് ഭാഗത്തു നിന്ന് 600 കി.മീറ്റര്‍ അകലെയായിരുന്നുവെന്ന് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. തീരപ്രദേശ മേഖലകളിലുള്ളവര്‍ക്കാണ് ഭൂമി കുലുക്കം സാരമായി അനുഭവപ്പെട്ടത്. സുനാമിക്ക് കാരണമായേക്കുമെന്ന ആശങ്കയുണ്ടായെങ്കിലും സാധ്യതയില്ലെന്ന് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു. 2004ലുണ്ടായ സുനാമിയില്‍ നാഗപട്ടണം, ചെന്നൈ, കഡലൂര്‍, വേളാങ്കണ്ണി, പൂംപുഹാര്‍ എന്നിവിടങ്ങളില്‍ 8,000 പേര്‍ മരിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.