2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

തബരിസ് ഷംസി ദക്ഷിണാഫ്രിക്കന്‍ ടീമില്‍

ജോഹാനസ്ബര്‍ഗ്: ചൈനമെന്‍ സ്പിന്നര്‍ തബരിസ് ഷംസിയെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ഷംസി മൂന്നാം സ്പിന്നറായാണ് ടീമിലിടം നേടിയത്. ഇമ്രാന്‍ താഹിര്‍, ആരോണ്‍ ഫാംഗിസോ എന്നിവരാണ് മറ്റു രണ്ടു സ്പിന്നര്‍മാര്‍. ഒരു വര്‍ഷത്തിനു ശേഷം ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നലും ടീമില്‍ ഇടം നേടി. പരുക്കേറ്റ വെറോണ്‍ ഫിന്‍ലാഡറെ ഒഴിവാക്കിയപ്പോള്‍ ഡെയ്ല്‍ സ്റ്റെയിനിനു വിശ്രമം അനുവദിച്ചു. ഡേവിഡ് മില്ലര്‍, ഡേവിഡ് വീസ്, മര്‍ച്ചന്റ് ഡി ലാംഗെ എന്നിവരേയും ടീമിലേക്ക് പരിഗണിച്ചില്ല.

ജൂണ്‍ മൂന്നിന് വെസ്റ്റിന്‍ഡീസില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനൊപ്പം ആസ്‌ത്രേലിയയും മാറ്റുരയ്ക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.