2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും

ന്യൂഡല്‍ഹി: പെയ്‌മെന്റ് ബാങ്കിങ് സംവിധാനത്തിന് പിന്നാലെ പോസ്റ്റല്‍ വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനിയും തുടങ്ങുന്നു. നിലവില്‍ പാര്‍സല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പെയ്‌മെന്റ് ബാങ്കിങ് സംവിധാനം എന്നിവ പോസ്റ്റല്‍ വകുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്. ഇതിനുപുറമെയാണ് ഇന്‍ഷുറന്‍സ് കമ്പനിയും തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.
രണ്ടുവര്‍ഷത്തിനകം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രത്യേക ബിസിനസ് യൂനിറ്റ് തുടങ്ങും. ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ബാങ്കിങ് സംവിധാനം എത്തിക്കുകയെന്നതാണ് സംവിധാനം ലക്ഷ്യം വയ്ക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.