2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

തന്റെ സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് മല്യ

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്കെതിരെ വിജയ് മല്യ സുപ്രിംകോടതിയില്‍. തന്റെയും കുടുംബാംഗങ്ങളുടേയും വിദേശത്തുള്ള സ്വത്തുക്കളെക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മല്യ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

പ്രവാസികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ വച്ചാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. മുദ്രവച്ച കവറില്‍ വിവരം നല്‍കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു. ജൂണ്‍ 26നു വിവരങ്ങള്‍ കൈമാറാമെന്നും മല്യ കോടതിയില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.