2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തനിമ സാംസ്‌കാരിക സഞ്ചാരം നവംബര്‍ ഒന്നു മുതല്‍

കൊച്ചി: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്‌കാരിക സഞ്ചാരത്തിന്റെ മൂന്നാംഘട്ടത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും.
മട്ടാഞ്ചേരിയില്‍ നിന്ന് രാവിലെ 10 ന് ആരംഭിക്കുന്ന യാത്ര എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ പത്തിന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിക്കും.
തുടര്‍ന്ന് അന്നേ ദിവസം രാത്രി 10 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സമാപന സമ്മേളനം നടക്കും. സാംസ്‌കാരിക പ്രവര്‍ത്തകരായ ശ്രീമൂല നഗരം മോഹന്‍, ആര്‍ട്ടിസ്റ്റ് ഉണ്ണിശങ്കര്‍, ആദം അയൂബ്, ഡോ.ജമീല്‍ അഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.