2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തനിക്കെതിരേ കേസെടുത്തത് ശരിയായില്ല: കെ. സുധാകരന്‍

കണ്ണൂര്‍: എതിര്‍സ്ഥാനാര്‍ഥിയെ അപമാനിച്ചതായുള്ള കേസില്‍ തനിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതു ശരിയായ നടപടിയല്ലെന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍. താന്‍ ചെയ്യാത്ത കാര്യത്തിനാണു ശിക്ഷിക്കാന്‍ തയാറാകുന്നത്. രാഷ്ട്രീയ പ്രേരിതമായി ഉദ്യോഗസ്ഥരും ഉന്നതരും നീങ്ങുന്നു. തന്നെ പ്രതിക്കൂട്ടിലാക്കാനാണു ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. അവര്‍ക്കെതിരേ നിയമപോരാട്ടം നടത്തും. രമ്യാ ഹരിദാസിനെതിരായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ. വിജയരാഘവനെതിരേയും ഭക്തജനങ്ങളെ അധിക്ഷേപിച്ച ശ്രീമതിക്കെതിരേയും നടപടിയില്ലല്ലോയെന്നും കെ. സുധാകരന്‍ ചോദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.