2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

തദ്ദേശ മിത്രം: രണ്ടാംഘട്ട പദ്ധതിക്ക് 1950 കോടിയുടെ ലോകബാങ്ക് വിഹിതത്തിന് അംഗീകാരം

തിരുവനന്തപുരം: തദ്ദേശമിത്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചു. ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തദ്ദേശമിത്രം പ്രൊജക്ട് ഡയരക്ടര്‍ പി.ബാലകിരണ്‍ അവതരിപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ 1950 കോടി രൂപ ലോക ബാങ്ക് വിഹിതത്തിന് താത്വികമായ അംഗീകാരം ലഭിച്ചു. അധികാരവികേന്ദ്രീകരണ പ്രക്രിയ വ്യവസ്ഥാപിതമാക്കി നഗരസഭകളുടെയും നഗരവത്കരണ വെല്ലുവിളികള്‍ നേരിടുന്ന ഗ്രാമ പഞ്ചായത്തുകളുടെയും സ്ഥാപിതശേഷി വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 2017 ഡിസംബറിലാണ് അവസാനിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.