2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. പത്തിടങ്ങളില്‍ എല്‍.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫും വിജയിച്ചു. മലപ്പുറം ഞെട്ടികുളം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രജനി ആഞ്ഞിലിമൂട്ടില്‍ വിജയിച്ചതോടെ പോത്തുകല്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഇതോടെ 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് ഒന്‍പതു സീറ്റായി. യു.ഡി.എഫിന് എട്ട് സീറ്റാണുള്ളത്. ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡ് ബി.ജെ.പി സഖ്യത്തില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് റിബലാണ് കഴിഞ്ഞതവണ ഇവിടെ ജയിച്ചത്. കഴിഞ്ഞതവണ എല്‍.ഡി.എഫ് വിജയിച്ച പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ യു.ഡി.എഫിലെ രുഗ്മിണി ഗോപി വിജയിച്ചു. കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴി വാര്‍ഡും യു.ഡി.എഫ് പിടിച്ചെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.