2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തത്വമസി

അരവിന്ദ് വട്ടംകുളം

ഒരേ ദിക്കിലേക്കു നോക്കി
ഒരേ കാഴ്ച കണ്ട്
ഒരേ പോലിങ്ങഐത്രനാള്‍ നില്‍ക്കും?
നിനക്കു മടുത്തുപോകില്ലേ?

ഉച്ചിയില്‍ സൂര്യന്‍
കനല്‍കോരി ഒഴിക്കുമ്പൊഴും
തണുപ്പിന്റെ സൂചികള്‍
തുളഞ്ഞു കേറുമ്പൊഴും
നിനക്കിങ്ങനെ ചിരിച്ചുനില്‍ക്കാന്‍
കഴിയുന്നുണ്ടല്ലോ.

കാക്കകള്‍ കൂട്ടമായ്
നിന്റെ തല കൊത്തി ചിനക്കുമ്പൊഴും
കളിപറഞ്ഞു കുട്ടികള്‍
കല്ലെറിയുമ്പൊഴും
ഒരുനോട്ടം കൊണ്ടെങ്കിലും
അവറ്റകളെ ആട്ടിപ്പായിക്കാമായിരുന്നില്ലേ?

അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല
പിഞ്ഞിക്കീറിയ എന്റെ ഉടുപ്പില്‍ നില്‍ക്കുന്ന
നിന്നെ കണ്ട്
ഞാന്‍ പോലും
തെറ്റിദ്ധരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.