
വൈക്കം: പ്രകൃതി ദുരന്ത സമയത്ത് തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറ നീക്കാതിരുന്നതാണ് കായല്‍തീരങ്ങളില്‍ പ്രളയം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാക്കിയതെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിലെ മുഴുവന്‍ മണ്‍ചിറകളും പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേമ്പനാട്ടുകായലിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ എല്ലാ മണ്ച്ചിറകളും ഉടനെ നീക്കം ചെയ്യണം. നീക്കം ചെയ്യുന്ന മണല്‍ തീരപ്രദേശത്തെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് പുറംബണ്ട് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം ജെട്ടിയില്‍ നിന്നും ഇറിഗേഷന്‍ ഓഫീസ് സമീപത്തേക്ക് പ്രകടനം നടത്തിയ ശേഷം തുടങ്ങിയ ധര്‍ണ്ണയില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജി സുഗുണന് അധ്യക്ഷനായി .
കോട്ടയം ജില്ലാ സെക്രട്ടറി എം.കെ രാജു, ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എന്‍.ആര് ഷാജി, സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍, സെക്രട്ടറി സി. ഗോപിനാഥ്, മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയന്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി. മനോഹരന്, എം.വി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.