2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തണുപ്പിലും മുഖം നോക്കണം

#ജമീല തസ്‌നീം

തണുപ്പ് കാലത്ത് മുഖത്തിന് ഏറെ പരിചരണം നല്‍കേണ്ടത് ആവശ്യമാണ്. മുഖത്ത് കറുത്തതും വെളുത്തതുമായ കുരു, പാട്്, കരുവാളിപ്പ് എന്നിവയാണ് തണുപ്പുകാലത്ത് സാധാരണ കണ്ടുവരാറ്. അത് നേരിടാന്‍ ചില പൊടിക്കൈകളുണ്ട്.
തക്കാളിയും പഞ്ചസാരയും
തക്കാളി മുറിച്ച് പഞ്ചാസാര പുരട്ടി മുഖത്ത് നന്നായി മസാജ് ചെയ്തുകൊടുക്കുക. അല്‍പസമയത്തിനുശേഷം മുഖം വെള്ളത്തില്‍ നന്നായി കഴുകുക. കറുത്തതും വെളുത്തതുമായ മുഖക്കുരുവിനെ നേരിടാന്‍ ഇത് പര്യാപ്തമാണ്.
കടലമാവും തൈരും
കടലമാവില്‍ അല്‍പം തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. അല്‍പസമയത്തിനുശേഷം അത് കഴുകിക്കളയുക. ഇത് മുഖത്തെ കരുവാളിപ്പിന് ഉത്തമമായ പ്രതിവിധിയാണ്.
പേരയിലയും മഞ്ഞളും
പേരയുടെ കുരുന്നിലയും മഞ്ഞളും അരച്ച് മുഖത്ത് തേയ്ക്കുക. മുഖക്കുരുവിനെ നിയന്ത്രിക്കാന്‍ ഉത്തമ മാര്‍ഗമാണിത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News