2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

തകര്‍പ്പന്‍ ഹീറോസ്

കിരണ്‍ പുരുഷോത്തമന്‍#

കൊച്ചി: എതിരാളികളെ നിഷ്പ്രഭമാക്കി കൊച്ചിയില്‍ ഹീറോസിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് ഹീറോസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-11, 15-11, 15-07, 12-15, 11-15. കളിച്ച നാല് മത്സരങ്ങളും വിജയിച്ച കാലിക്കറ്റ് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നിലാണ്. കളിക്കാരുടെ മികച്ച ഫോമും ഒത്തിണക്കവുമായി കളത്തിലിറങ്ങയ കാലിക്കറ്റിനു മുന്‍പില്‍ എതിരാളികള്‍ പതറുന്ന കാഴ്ച്ചയാണ് ഇന്നലെയും കണ്ടത്. തകര്‍പ്പന്‍ സ്മാഷുകളും സെര്‍വുകളുമായി കളംനിറഞ്ഞ കാലിക്കറ്റിനെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദിനായത് അവസാന സെറ്റില്‍ മാത്രമായിരുന്നു.
ഒപ്പത്തിനൊപ്പമെന്ന് തോന്നിച്ച ആദ്യസെറ്റ് കാലിക്കറ്റിന് അനുകൂലമാക്കിയത് സുപ്പര്‍ പോയിന്റുകളായിരുന്നു. ഇങ്ങിനെ ലഭിച്ച് നാല് പോയിന്റാണ് കാലിക്കറ്റിനെ സെറ്റ് സ്വന്തമാക്കാന്‍ സഹായിച്ചത്. ആദ്യസെറ്റില്‍ ആദ്യ പോയിന്റ് അശ്വല്‍ റായിയിലുടെ ഹൈദരാബാദ് കരസ്ഥമാക്കി. എന്നാല്‍ തൊട്ടുപിന്നാലെ ജെറോമിലൂടെ രണ്ട് പോയിന്റുകള്‍ നേടി കാലിക്കറ്റ് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിങ്ങവേയാണ് സൂപ്പര്‍ പോയിന്റുകളിലൂടെ കാലിക്കറ്റ് സെറ്റ് സ്വന്തമാക്കിയത്.
രണ്ടാം സെറ്റില്‍ ഹൈദരബാദിലെ റൈസണ്‍ വരുത്തിയ പിഴവിലൂടെ കാലിക്കറ്റ് ആദ്യ പോയിന്റ് സ്വന്തമാക്കി. അജിത്ത് ലാല്‍, ലോട്ടമാന്‍, ജെറോം എന്നിവരിലൂടെ കൃത്യമായ ഇടവേളകളില്‍ ലീഡുയര്‍ത്തിയ കാലിക്കറ്റ് 15-11ന് രണ്ടാം സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ ജെറോം ഉതിര്‍ത്ത സെര്‍വ് ഫൗളായതോടെ ഹൈദരാബാദ് ആദ്യപോയിന്റ് നേടി. എന്നാല്‍ കാലിക്കറ്റിന്റെ കരുത്തിനു മുന്നില്‍ അവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. മികച്ച കളിയുമായി കളം നിറഞ്ഞ കാലിക്കറ്റ് 15-07ന് മൂന്നാം സെറ്റും വിജയവും സ്വന്തമാക്കി.
നാലാം സെറ്റില്‍ ലഭിച്ച സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഏഴില്‍ നിന്ന് ഒന്‍തിലേക്ക് ഉയര്‍ത്തിയ ഹൈദരാബാദ് കാലിക്കറ്റ് വിളിച്ച സൂപ്പര്‍ പോയിന്റും സ്വന്തമാക്കി സ്‌കോര്‍ 11-11 എന്ന നിലയില്‍ തുല്യമാക്കി. അമിത് കുമാര്‍, അശ്വല്‍ റായി എന്നിവരുടെ മിന്നുന്ന പ്രകടനത്തിലൂടെ സെറ്റ് 15-12ന് ഹൈദരാബാദ് സ്വന്തമാക്കി.
അവസാന സെറ്റില്‍ ഹൈദരാബാദ് മികച്ച കളിയുമായാണ് കളം നിറഞ്ഞത്. ലഭിച്ച രണ്ട് സൂപ്പര്‍ പോയിന്റുകളും കൂടിയായപ്പോള്‍ ഹൈദരാബാദ് അവസാന സെറ്റ് 15-11ന് സ്വന്തമാക്കി. ഹൈദരാബാദിന്റെ കമലേഷാണ് കളിയിലെ താരം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.