2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

തകര്‍പ്പന്‍ വിജയവുമായി ടോട്ടനം മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: സൂപ്പര്‍ താരം ഹാരി കെയ്ന്‍ പരുക്കേറ്റ് പുറത്ത് പോയിട്ടും എവേ പോരാട്ടത്തില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. ബേണ്‍മൗത്തിനെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എവര്‍ട്ടന്‍ 1-4ന് വിജയം സ്വന്തമാക്കി. ഇരട്ട ഗോളുകളുമായി സന്‍ ഹ്യോങ് മിന്‍ തിളങ്ങിയപ്പോള്‍ അല്ലി, ഔരിയര്‍ എന്നിവര്‍ ശേഷിച്ച ഗോള്‍ വലയിലാക്കി. ഏഴാം മിനുട്ടില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം ഗംഭീര തിരിച്ചുവരവ് നടത്തിയത്. ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ അവസാനിച്ച ടോട്ടനം വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ലിവര്‍പൂളിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി.

ബൊറൂസിയ
ഡോര്‍ട്മുണ്ടിന് ജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ 3-2ന് ഫ്രാങ്ക്ഫര്‍ടിനെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ സ്റ്റുട്ട്ഗര്‍ട്- ലെയ്പ്‌സിഗ് പോരാട്ടം ഗോള്‍രഹിത സമനില.

നാപോളി രണ്ടാമത്
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ നാപോളിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. സീസണിന്റെ തുടക്കം മുതല്‍ തലപ്പത്ത് നിന്ന അവര്‍ ഇന്റര്‍ മിലാനുമായുള്ള എവേ പോരാട്ടത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തേക്ക് കയറിയ നിലവിലെ ചാംപ്യന്‍മാരായ യുവന്റസിന് നാപോളിയേക്കാള്‍ ഒരു പോയിന്റ് അധികമായി ഇപ്പോള്‍. നാപോളിയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചതിന്റെ അധിക ആനുകൂല്യവും യുവന്റസിനുണ്ട്. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ജെനോവയെ വീഴ്ത്തി.

വിയ്യാറലിന് വിജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ വിയ്യാറലിന് വിജയം. എവേ മത്സരത്തില്‍ അവര്‍ ലാസ് പല്‍മാസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ഇതേ സ്‌കോറില്‍ അത്‌ലറ്റിക്ക് ബില്‍ബാവോ സ്വന്തം തട്ടകത്തില്‍ ലെഗാനസിനെ കീഴടക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.