2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡ്രൈവറെ കൊലപ്പെടുത്തിയ ക്ലീനര്‍ കുറ്റക്കാരന്‍

കാസര്‍കോട് : ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ക്ലീനര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കണ്ണൂര്‍ ജില്ലയിലെ കുറ്റിക്കോല്‍ വിളക്കന്നൂര്‍ സ്വദേശിയും ലോറി ഡ്രൈവറുമായ സുകുമാരനെ(34) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ക്ലീനര്‍ വിളക്കന്നൂര്‍ സ്വദേശി കെ സി ഷിജോയെയാണ് (28) അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2011 ഡിസംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം.കുമ്പള ബജപേ മണല്‍ കടവില്‍ ലോടെടുക്കാന്‍ വന്നതായിരുന്നു സുകുമാരന്‍ ഓടിച്ച ലോറി.കടവിലെത്തിയ ഇവര്‍ ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതിനിടയില്‍ കൈക്കൊട്ടിന്റെ തള്ള കൊണ്ട് ഷിജോ ഡ്രൈവറായ സുകുമാരനെ തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സുകുമാരനെ പരിസര വാസികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടാം ദിവസം ഇയാള്‍ മരിച്ചു.സംഭവത്തില്‍ കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ഷിജോയെ പിടിക്കൂടിയത്.കേസില്‍ 21 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.