2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഡ്രൈവര്‍മാര്‍ക്ക് വിനയായി ഫാന്‍സി ലൈറ്റുകള്‍

 

ആറ്റിങ്ങല്‍: ചെറിയവാഹനങ്ങളിലും ബൈക്കിലും നിയമവിരുദ്ധമായി ഘടിപ്പിച്ചിരിക്കുന്ന അമിതപ്രകാശം പരത്തുന്ന ഫാന്‍സി ലൈറ്റുകള്‍ മറ്റുള്ള ഡ്രൈവര്‍മാരെ പ്രയാസപ്പെടുത്തുന്നു. വാഹനങ്ങളില്‍ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ച ഹെഡ് ലൈറ്റുകള്‍ക്ക് പുറമേയാണ് അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ അങ്ങിങ്ങായി ഘടിപ്പിക്കുന്നത്.
ഇവ രാത്രിയില്‍ അമിത വെളിച്ചം പരത്തുന്നതിനാല്‍ എതിരെയുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാന്‍ കഴിയാതെ വരുന്നു. മാത്രവുമല്ല ഇത്തരം ലൈറ്റ് പ്രകാശിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ പോകുന്ന വാഹനങ്ങളുടെ റിയര്‍വ്യൂ മിറര്‍ സെന്റര്‍ ഗ്ലാസ് എന്നിവയില്‍ പ്രകാശം പതിച്ചു ഡ്രൈവര്‍മാര്‍ നന്നേ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ പിന്നാലെ വരുന്ന വാഹനത്തെ കടത്തിവിട്ടശേഷമേ യാത്രതുടരാന്‍ കഴിയൂ. ഇത്തരം ലൈറ്റുകളുടെ ഉപയോഗം കൂടുതലും കോളജ് വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുന്ന കാറുകളിലും ബൈക്കുകളിലുമാണ് കണ്ടുവരുന്നത്.
പകല്‍ സമയത്തു ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിടികൂടി പിഴ ഈടാക്കുന്നതോടൊപ്പം ഇത്തരം ലൈറ്റുകള്‍ ഇളക്കിമാറ്റാനുള്ള നടപടികള്‍ കൂടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.