ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. പ്രണയത്തിന്റെയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്. ഈ പാരിസ് നഗരത്തിനൊരു അപരനുണ്ട്. എവിടെയാണെന്നോ…? ചിന്തിക്കാനൊന്നുല്ല.. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കുന്ന നമ്മുടെ ചൈനയില്‍ തന്നെ.. പാരിസ് നഗരത്തിലെ ചില പ്രധാന ശില്‍പ്പങ്ങളും ഈഫല്‍ ടവറും കെട്ടിടങ്ങളും ടിയാന്‍ഡുചെങ് നഗരത്തില്‍ അതുപോലെ പുനര്‍നിര്‍മിച്ചിരിക്കുകയാണ് ചൈനാക്കാര്‍…